തിരുമിറ്റക്കോട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിട നിര്‍മ്മാണോദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു.


 തിരുമിറ്റക്കോട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിട നിര്‍മ്മാണോദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു.റീ സര്‍വ്വേ നടപടിക്രമങ്ങള്‍ പൂര്‍ണമായി ഡിജിറ്റലാക്കിയതോടെ ഭൂമിയുടെ അളവ്, കൈമാറ്റം തുടങ്ങിയവ ഒരേ പോര്‍ട്ടലില്‍ കൊണ്ടുവരാന്‍ റവന്യൂ വകുപ്പിന് കഴിഞ്ഞതായി മന്ത്രി പറഞ്ഞു. 2026 ഓടെ എ.ടി.എം രൂപത്തില്‍ റവന്യൂ സ്മാര്‍ട്ട് കാര്‍ഡുകള്‍ ഒരുക്കും. റവന്യൂ സേവനങ്ങള്‍ കൂടുതല്‍ സ്മാര്‍ട്ടാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് ആയിരത്തിലേറെ വില്ലേജുകള്‍ സ്മാര്‍ട്ടാക്കിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.വട്ടൊള്ളി കൈരളി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി സുഹറ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് സി എം മനോമോഹന്‍,വാര്‍ഡ് മെമ്പര്‍ രാധിക രതീഷ്, ഡെപ്യൂട്ടി കളക്ടര്‍ സക്കീര്‍ ഹുസൈന്‍, തഹസില്‍ദാര്‍ ടി പി കിഷോര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Post a Comment

Previous Post Next Post