ദുബായ്: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വ്യോമസേനയുടെ തേജസ് യുദ്ധവിമാനം ദുബായില്‍ തകര്‍ന്നുവീണു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് വീരമൃത്യു വരിച്ചു. ദുബായ് എയർ ഷോയ്ക്കിടെയാണ് അപകടം ഉണ്ടായത്. വ്യേമാഭ്യാസത്തിനിടെ മൂന്നരയോടെ വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു. ദുബായ് അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിനരികെയാണ് അപകടം ഉണ്ടായത്. ഇന്ത്യന്‍ വ്യേമസേന അപകടം സ്ഥിരീകരിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല. അപകടത്തെ തുടര്‍ന്ന് ദുബായ് എയർ ഷോ നിര്‍ത്തിവെച്ചു. ദുബായ് എയർഷോ യിൽ കാഴ്ചക്കർക്കായി തുറന്നിരുന്ന തേജസ് യുദ്ധവിമാനത്തിന്റെ പ്രദർശനവും നിർത്തിവെച്ചു. അഭ്യാസ പ്രകടനം നടത്തിയ വിമാനത്തിന് പുറമെ കാഴ്ചക്കാർക്കായി ഗ്രൗണ്ടിൽ മറ്റൊരു വിമാനം കൂടി ഉണ്ടായിരുന്നു. ഇന്ത്യൻ വ്യോമസേനയുടെ കരുത്തും അഭിമാനവുമാണ് തദ്ദേശീയമായി വികസിപ്പിച്ച ലഘു യുദ്ധവിമാനമായ തേജസ്. ഏറ്റവും ഭാരം കുറഞ്ഞതും ചെറുതുമായ സൂപ്പർസോണിക് കോംബാറ്റ് എയർക്രാഫ്റ്റുകളിൽ ഒന്നാണിത്. ഹിന്ദുസ്ഥാന്‍ ഡെവലപ്പ്‌മെന്‍റ് ഏജന്‍സിയും ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്‌സ് ലിമിറ്റഡും സംയുക്തമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനം 2016 ലാണ് ഇന്ത്യന്‍ വ്യോമസേനയ്ക്ക് കൈമാറിയത്. എയർ ഷോയിൽ വ്യോമാഭ്യാസം നടത്തുന്നതിനിടെ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകർന്ന് വീണെന്ന വാർത്ത വരുമ്പോൾ എന്താവും സംഭവിച്ചത് എന്ന ഞെട്ടലിലാണ് രാജ്യം.