വ്യാപാരി വ്യവസായി ഏകോപന സമിതി മരണാനന്തര ധനസഹായം കൈമാറി


ചാലിശ്ശേരി:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ വി സപ്പോർട്ട് പദ്ധതിയുടെ ഭാഗമായി, ചാലിശ്ശേരി യൂണിറ്റിലെ ഹെലൻസ് ഗോൾഡ് ലോൺ ഉടമ സോണിക്ക് നൽകേണ്ട മരണമാനന്തരം ധനസഹായമായ പത്ത് ലക്ഷം രൂപ അദ്ദേഹത്തിന്റെ വീട്ടിൽ എത്തി സംഘാടകകർ കൈമാറി.


സംസ്ഥാന ജനറൽ സെക്രട്ടറി ദേവസി മേച്ചേരി, പാലക്കാട് ജില്ലാ പ്രസിഡൻറ് ബാബു കോട്ടയിൽ, ജില്ലാ വൈസ് പ്രസിഡൻറ് ടി.പി. ഷക്കീർ, തൃത്താല മണ്ഡലം പ്രസിഡൻറ് കെ.ആർ. ബാലൻ, മണ്ഡലം ജനറൽ സെക്രട്ടറി മുജീബ് റഹ്മാൻ, സംസ്ഥാന കൗൺസിൽ അംഗം ഷമീർ വൈക്കത്ത്, ചാലിശേരി യൂണിറ്റ് പ്രസിഡൻറ് എം.എം. അഹമ്മദുണ്ണി, ജനറൽ സെക്രട്ടറി ഷബീർ മദീന, ട്രഷറർ ബിനോയ് ഡേവിഡ്, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.



.

Post a Comment

Previous Post Next Post