പാവിട്ടപ്പുറം അസ്സബാഹ് എൻ.എസ്.എസ് യൂണിറ്റ്അങ്കണവാടികളിൽശിശുദിന ആഘോഷംവർണ്ണാഭമാക്കി
ചങ്ങരംകുളം :പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്) യൂണിറ്റിന്റെ നേതൃത്വത്തിൽ അങ്കണവാടികളിൽ ശിശുദിനത്തോടനുബന്ധിച്ചുള്ള വർണ്ണാഭമായ പരിപാടികൾ സംഘടിപ്പിച്ചു.ആലംകോട് പഞ്ചായത്തിലെ 11, 13 വാർഡുകളിലെ അങ്കണവാടികളിൽ ശിശുദിനം സന്തോഷഭരിതമാക്കാൻ എൻ.എസ്.എസ് സേവകർ കളിപ്പാട്ടങ്ങൾ, മധുര പലഹാരങ്ങൾ, കളറിങ് പുസ്തകങ്ങൾ എന്നിവ വിതരണം നടത്തി ശിശുദിന സന്ദേശവും നൽകി.പരിപാടിയിൽ പി.ടി.എ പ്രസിഡന്റ് മുസ്തഫ അലയഡ്സ്, പ്രിൻസിപ്പൽ വില്ലിങ്ടൺ പി.വി., എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സജ്‌ന എസ്., ലീഡർ സൽവ ഫാത്തിമ എന്നിവർ സംസാരിച്ചു.



