ശിശുദിനംകോക്കൂർ NSS യൂണിറ്റ് ബാലവാടിയിൽ ശിശുദിനാഘോഷം




ശിശുദിനംകോക്കൂർ NSS യൂണിറ്റ് ബാലവാടിയിൽ ശിശുദിനാഘോഷം നടത്തി

കോക്കൂർ എ എച്ച് എം ഗവ: ഹയർസെക്കണ്ടറി സ്കൂൾ എൻ.എസ്. എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ആലകോട് പഞ്ചായത്ത് 21 നമ്പർ ബാലവാടിയിൽ ശിശുദിനം ആഘോഷിച്ചു.ബാലവാടി കുരുന്നുകളും , NSS യൂണിറ്റ് , അദ്ധ്യാപകർ , രക്ഷിതാക്കൾ ചേർന്ന് ശിശുദിന റാലി നടത്തി.എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ ബിന്ദുമോൾ ടീച്ചർ ശിശുദിനസന്ദേശം നൽകി.ശിശുദിനത്തിന്റെ ഭാഗമായി കുട്ടികൾ വിവിധ കലാപരിപാടികൾ നടത്തി സമ്മാനവും , മധുരവിതരണവും നടത്തി.അദ്ധ്യാപകരായ കെ. അജിത , വി. സജിത , സാഹിറ , നൗഫി ,ബാലവാടി ടീച്ചർ ജാനു , ഹെൽപ്പർ വിലാസിനി , എൻ. എസ്. എസ് ലീഡർ എൻ ജെസ്ന എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post