ചാലപ്പുറം രക്ഷാസമിതിയുടെ പ്രവർത്തനം മാതൃകാപരം: എം.ഡി.സി.

കോഴിക്കോട്: വർഷങ്ങളായി ചാലപ്പുറം നിവാസികളുടെയും, പ്രത്യേകിച്ച് വയോജനങ്ങളുടെയും, ചികിത്സ ഉൾപ്പെടെയുള്ള മേഖലകളിൽ പ്രവർത്തനം നടത്തി വരുന്ന ചാലപ്പുറം രക്ഷാസമിതിയുടെ കൂട്ടായ്മ മാതൃകാപരമാണെന്ന് മലബാർ ഡെവലപ്മെന്റ് കൗൺസിൽ (എം.ഡി.സി.)



എം.ഡി.സി. ഓഫീസിൽ നടന്ന ലളിതമായ ചടങ്ങിൽ രക്ഷാസമിതി ഭാരവാഹികൾക്ക് കൗൺസിൽ സ്വീകരണം നൽകി. എം.ഡി.സി. പ്രസിഡന്റ് ഷെവലിയാർ സി.ഇ. ചാക്കുണ്ണി അധ്യക്ഷത വഹിച്ചു


എം.ഡി.സി.യുടെ ആദരവ് ഒരു അംഗീകാരമായും കൂടുതൽ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കാൻ പ്രചോദനമായും കാണുന്നുവെന്ന് മറുപടി പ്രസംഗത്തിൽ രക്ഷാസമിതി പ്രസിഡന്റ് ഇ. അനീഷ് കുമാർ വ്യക്തമാക്കി.


ചടങ്ങിൽ രക്ഷാസമിതി ജനറൽ സെക്രട്ടറി കെ.ടി.പി. ഉണ്ണികൃഷ്ണൻ, വി. സജീവ്, കെ.കെ. ജോയ്, എം.ഡി.സി. ജനറൽ സെക്രട്ടറി അഡ്വ. എം.കെ. അയ്യപ്പൻ, സെക്രട്ടറി കുന്നോത്ത് അബൂബക്കർ, റിയാസ് നെരോത്ത്, സി.സി. മനോജ് എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post