എടപ്പാൾ: പി.എം ശ്രീ സ്കൂളുകൾ വിദ്യാർത്ഥികൾക്ക് മികച്ച ഭാവി ഉറപ്പുവരുത്തുമെന്ന് എഴുത്തുകാരനും വിദ്യാഭ്യാസ പ്രവർത്തകനുമായ എം. കെ. അജിത് അഭിപ്രായപ്പെട്ടു. വട്ടംകുളം വിവേകാനന്ദ വിദ്യാനികേതനിൽ നടന്ന രക്ഷിതാക്കളുടെ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി.എം ശ്രീ സ്കൂളുകളോടുള്ള എതിർപ്പ് പദ്ധതിയുടെ യഥാർത്ഥ ലക്ഷ്യം മനസ്സിലാക്കാതെയാണെന്നും, ദേശീയ വിദ്യാഭ്യാസ നയം (NEP) നടപ്പിലാക്കുന്നതോടെ അക്കാദമിക് ഗുണനിലവാരം വൻതോതിൽ ഉയരുമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ പി.ടി.എ. പ്രസിഡൻറ് വിജയകുമാർ അധ്യക്ഷത വഹിച്ചു. ആശ വി., സുരജ്, ബിന്ദു എന്നിവർ പ്രസംഗിച്ചു.


