തിരൂർ:തിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലഹരി വിരുദ്ധ ബോധവൽക്കരണം, ട്രാഫിക് സുരക്ഷ, സോഷ്യൽ മീഡിയയിലെ ചതിക്കുഴികൾ എന്നിവയെക്കുറിച്ച് ബോധവൽക്കരണ ക്ലാസുകൾ പോലീസ് നടത്തി.
എസ് എച്ച് എം യു പി സ്കൂൾ കൂട്ടായി, ദാറുസലാം വാഫി ഇസ്ലാമിക് ആർ്ടസ് ആൻ്റ് സയൻസ കോളേജ് പെരുതുരുത്തി , എ എം എൽ പി സ്കൂൾ പുല്ലൂണി എന്നിവിടങ്ങളിലാണ് തിരൂർ ജനമൈത്രി പോലീസ് ക്ലാസുകൾ സംഘടിപ്പിച്ചത്.
യുവതലമുറയെ ലക്ഷ്യമിട്ട് വ്യാപിക്കുന്ന ലഹരിയുടെയും അതിന്റെ ദോഷഫലങ്ങളുടെയും പശ്ചാത്തലത്തിൽ, വിദ്യാർത്ഥികൾക്ക് ലഹരിക്കെതിരെയുള്ള ജാഗ്രതയുടെ ആവശ്യകത വിശദീകരിച്ചു. റോഡ് സുരക്ഷാ നിയമങ്ങൾ, ഹെൽമെറ്റും സീറ്റ് ബെൽറ്റും ധരിക്കേണ്ടതിന്റെ പ്രാധാന്യം, ഓൺലൈൻ തട്ടിപ്പുകൾ ഒഴിവാക്കാനുള്ള മാർഗങ്ങൾ എന്നിവയും ക്ലാസിൽ അവതരിപ്പിച്ചു.
വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും അവരിൽ നിയമ ബോധവും സ്വയംരക്ഷാ ബോധവും വളർത്തുന്ന തരത്തിലുള്ള വിവരണങ്ങളും നൽകി.
തിരൂർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒയുടെ നിർദ്ദേശപ്രകാരം, ജനമൈത്രി പോലീസ് കോർഡിനേറ്റർ സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട് ബോധവൽക്കരണ പരിപാടികൾക്ക് നേതൃത്വം നൽകി.



