വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. വെള്ളറക്കാട് ആദൂരിൽ താമസിക്കുന്ന കോട്ടയം സ്വദേശിയായ എലവക്കാട്ട് രാജേന്ദ്രന്റെ മകൻ രാജേഷ് (39) ആണ് മരിച്ചത്. കുന്നംകുളം-വടക്കാഞ്ചേരി സംസ്ഥാന പാതയിൽ കുണ്ടന്നൂർ ചുങ്കം സെന്ററിന് സമീപം നവംബർ 23 ന് രാത്രി 7.30 ഓടെയാണ് അപകമുണ്ടായത്. രാജേഷ് സഞ്ചരിച്ചിരുന്ന ബൈക്കിൽ മറ്റൊരു വാഹനത്തെ മറികടന്ന് വന്നിരുന്ന കാർ ഇടിക്കുകയായിരുന്നു. കാർ അമിത വേഗതയിലായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ് തലയ്ക്ക് ഗുരുതരമായി പരിക്ക് പറ്റിയ രാജേഷ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവെ മരിക്കുകയായിരുന്നു.