എടപ്പാൾ : ഒമ്പത് വർഷമായി നിരന്തരമായി ശബരിമലയിലേക്ക് കാൽനടയാത്ര നടത്തുന്ന അയ്യപ്പഭക്തസംഘം ഇത്തവണയും ഭക്തിനിർഭരമായ യാത്രയ്ക്ക് തുടക്കം കുറിച്ചു. നടുവട്ടം കാലടിത്തറ വടക്കേ മണലിയാർകാവിൽ പ്രത്യേക പൂജകൾക്ക് ശേഷം കെട്ടുനിറച്ച് പതിനഞ്ചംഗ സംഘം യാത്ര തിരിച്ചു. പ്രഭാതത്തിലും വൈകുന്നേരങ്ങളിലും നീളുന്ന ട്രെക്കിംഗ് ശബരിമല ദർശനത്തിനായുള്ള ആത്മീയചാരുതയോടെയാണ് സംഘം മുന്നേറുന്നത്. യാത്രാമധ്യേ വിവിധ ക്ഷേത്രങ്ങളിൽ വച്ച് ഭക്തർക്ക് വിശ്രമം.
ഷനിൽ നെല്ലിശ്ശേരി, ജിജീഷ് താന്നിക്കുന്ന്, മണി കോലത്ത്, സജീഷ് കമ്പനിപ്പടി, പ്രവി തന്നിക്കുന്ന്, സുന്ദരൻ നടുവട്ടം, ഗിരി കമ്പനിപ്പടി, അനിൽ നടുവട്ടം, സുമിത് തന്നിക്കുന്ന്, ജിതേഷ് തന്നിക്കുന്ന്, പ്രകാശൻ അയിലക്കാട്, സുനി പന്താവൂർ, ഹരിദാസ് കൊല്ലൻപടി, മണികണ്ഠൻ കല്ലാറ്റ്, ഹരിദാസ് കാഞ്ഞൂർ എന്നിവരാണ് പങ്കെടുക്കുന്നത്
ഒമ്പത് വർഷമായി തുടർച്ചയായി കാൽനടയാത്ര ചെയ്യുന്നവരോടൊപ്പം ആദ്യമായി ശബരിമലയിലേക്ക് കാൽനടയായി ചുവടുവയ്ക്കുന്ന ഭക്തരും ഇത്തവണ സംഘത്തിലുണ്ട്.
സംഘത്തെ യാത്രയാക്കാൻ ഗുരുസ്വാമിമാരും, അയ്യപ്പഭക്തരുടെ ബന്ധുമിത്രാദികളും സുഹൃത്തുക്കളും ക്ഷേത്രക്കമ്മിറ്റി ഭാരവാഹികളും എത്തിയിരുന്നു.



