പഴമ ചോരാതെ നവീകരിച്ചമുസാവരി ബംഗ്ലാവ് ഉദ്ഘാടനം ചെയ്തു.
100 വര്‍ഷത്തിലേറെ പഴക്കമുള്ളതും ബ്രീട്ടീഷുകാര്‍ നിര്‍മ്മിച്ചതുമായ കുന്നംകുളം നഗരസഭയിലെ മുസാവരി ബംഗ്ലാവ് പഴമയുടെ തനിമ ചോരാതെ നവീകരിച്ച് സമര്‍പ്പിച്ചു. ചടങ്ങില്‍ നഗരസഭ കൌണ്‍സില്‍ അംഗങ്ങള്‍, ജീവനക്കാര്‍, നാട്ടുകാര്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് എ.സി മൊയ്തീന്‍ എം.എല്‍.എ നവീകരിച്ച മുസാവരി ബംഗ്ലാവ് ഉദ്ഘാടനം ചെയ്തത്.
ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ അധ്യക്ഷയായി. സംസ്ഥാന എസ്.സി, എസ്.ടി കമ്മീഷന്‍ അംഗം ടി.കെ വാസു മുഖ്യാതിഥിയായി.
വൈസ് ചെയര്‍പേഴ്സണ്‍ സൌമ്യ അനിലന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.എം സുരേഷ്, സജിനി പ്രേമന്‍, ടി.സോമശേഖരന്‍, പ്രിയ സജീഷ്, പി.കെ ഷെബീര്‍, കൌണ്‍സിലര്‍മാരായ കെ.കെ മുരളി, ബിജു സി.ബേബി,, മുന്‍ ചെയര്‍മാന്‍മാരായ കെ.സി ബാബു, ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, പി.ജി ജയപ്രകാശ്, രാഷ്ട്രീയ കക്ഷിനേതാവായ എം. എന്‍ സത്യന്‍, സെക്രട്ടറി കെ. കെ മനോജ്, അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ബിനയ് ബോസ് തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍ നിര്‍മ്മാണം നടത്തിയ കെ.എസ്.എ ബില്‍ഡേഴ്സിന് ഉപഹാരം നല്‍കി.
ബ്രിട്ടീഷ് ഭരണകാലത്ത് ഉദ്യോഗസ്ഥര്‍ക്ക് താമസിക്കാനായി നിര്‍മ്മിച്ചതാണ് മുസാവരി ബംഗ്ലാവ്. ഹെര്‍ബെര്‍ട്ട് എന്ന ബ്രിട്ടീഷ് എന്‍ജിനീയറായിരുന്നു കുറേകാലം മുസാവരി ബംഗ്ലാവില്‍ താമസിച്ചിരുന്നത്. വലിയങ്ങാടിയെ ബന്ധിപ്പിക്കുന്ന റോഡ് നിര്‍മ്മിച്ച അദ്ദേഹത്തിന് ആദരമായി കഴിഞ്ഞ ഭരണസമിതി ടൌണ്‍ഹാള്‍ റോഡ് പുതുക്കി പണിത് ഹെര്‍ബര്‍ട്ട് റോഡ് എന്ന് നാമകരണം ചെയ്തിരുന്നു.
1948 ല്‍ രൂപീകൃതമായ കുന്നംകുളം നഗരസഭയുടെ ഭരണസമിതി 1980 വരെ മുസവരി ബംഗ്ലാവിലാണ് പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് മജിസ്ട്രേറ്റ് കോടതി, കെ.എസ്.ഇ.ബി, ഓഫീസ്, കുടുംബക്കോടതി അടക്കം വിവിധ ഓഫീസുകള്‍ മുസാവരി ബംഗ്ലാവില്‍ പ്രവര്‍ത്തിച്ചു. കുടുംബശ്രീ ഓഫീസാണ് ഒരുവര്‍ഷം മുന്‍പ് അവസാനമായി ഇവിടെ പ്രവര്‍ത്തിച്ചത്.
30 ലക്ഷം രൂപയാണ് മുസാവരി ബംഗ്ലാവിന്റെ നവീകരണ ചെലവ്. മേല്‍ക്കൂര, ചുമരുകള്‍, എന്നിവയുടെ കേടുപാടുകള്‍ പരിഹരിച്ചും ഓടുമേഞ്ഞും തൂണുകള്‍ പുതുക്കി പണിതും നിലം മികവുറ്റ ടൈലുകള്‍ പാകിയും മിനുക്കി.


