ബാബു എം പാലിശ്ശേരി സമസ്‌ത മേഖലയിലും ജ്വലിച്ചു: എം വി ഗോവിന്ദൻ
കുന്നംകുളം:രാഷ്‌ട്രീയത്തിൽ മാത്രമല്ല, സാംസ്‌കാരിക , കായിക മേഖലകൾ ഉൾപ്പടെ സമസ്‌ത മേഖലയിലും ബാബു എം പാലിശ്ശേി ജ്വലിച്ചു നിന്നതായി സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. യുവജനരംഗത്ത് പ്രവർത്തിക്കുന്പോൾ സമരമുഖങ്ങളിൽ മുന്നിൽ നിന്നു. യുവജനങ്ങളോട് അുടത്ത ബന്ധം സ്ഥാപിച്ചു. സിപിഐ എം നേതൃത്വത്തിലെത്തി സംഘടന രാഷ്‌ട്രീയ രംഗത്ത് മികച്ച പ്രവർത്തനം നടത്തി. കുന്നംകുളത്ത് സിപിഐ എം സംഘടിപ്പിച്ച ബാബു എം പാലിശ്ശേരി അനുസ്‌മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതുപ്രവർത്തനത്തിനൊപ്പം സിനിമ, നാടക രംഗങ്ങളിൽ അദ്ദേഹം സജീവമായിരുന്നു. എംഎൽഎ എന്ന നിലയിൽ നിയമസഭയിൽ ശ്രദ്ധേയമായ ഇടപ്പെടൽ നടത്തി. മണ്ഡലത്തിൽ ജനകീയ സ്വീകാര്യത നേടി. ഇത്തരത്തിൽ സർവമേഖലകളിലും അദ്ദേഹം തിളങ്ങിയതായും എം വി ഗോവിന്ദൻ പറഞ്ഞു.
യോഗത്തിൽ സിപിഐഎം ജില്ലാ സെക്രട്ടറി കെ വി അബ്ദുൽ ഖാദർ അധ്യക്ഷനായി, സംസ്ഥാന സെക്രട്ടറിയേറ്റംഗം പി കെ ബിജു, സംസ്ഥാന കമ്മിറ്റി അംഗം എസി മൊയ്തീൻ എംഎൽഎ, രാഷ്ട്രീയ കക്ഷി നേതാക്കളായ വിബിൻ കൂടിയേടത്ത് ( ബിജെപി) അബ്ദുറഹ്മാൻ രണ്ടത്താണി ( മുസ്ലിംലീഗ് ), കെ ടി ഷാജൻ (സിപിഐ), പി ആർ എൻ നമ്പീശൻ ( സിഎംപി), സെബാസ്റ്റ്യൻ ചൂണ്ടൽ ( കേരള കോൺഗ്രസ് എം), എ വി വല്ലഭൻ ( എൻസിപി) , വി പി കൃഷ്ണകുമാർ ( ആർ എം പി) , ഓർത്തഡോക്സ് സഭ കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മാർ യൂലിയോസ്, സി ബി ശ്രീഹരി ( ബിഡിജെഎസ്), കെ പി സാക്സൺ ( ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ) , നഗരസഭാ ചെയർപേഴ്സൺ സീതാ രവീന്ദ്രൻ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ടി കെ വാസു, എം ബാലാജി , ജില്ലാ കമ്മിറ്റി അംഗങ്ങളായ എം എൻ സത്യൻ, കെ എഫ് ഡേവീസ്, ഏരിയാസെക്രട്ടറി കെ കൊച്ചനിയൻ എന്നിവർ സംസാരിച്ചു.


