![]() |
കൂറ്റനാട്: തൃത്താല സബ് ജില്ലാ കലോത്സവത്തിൽ ഓവറോൾ കിരീടം നേടിയ വട്ടേനാട് ഹൈസ്കൂൾ വിദ്യാർത്ഥികൾ കൂറ്റനാട് ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി. സ്കൂളിൽ നിന്നാരംഭിച്ച ഘോഷയാത്ര കൂറ്റനാട് ബസ് സ്റ്റാൻഡ് വരെയും പിന്നീട് തിരിച്ചെത്തി സ്കൂളിൽ സമാപിച്ചുമാണ് പരിപാടി നടന്നത്.
ആഹ്ലാദ പ്രകടനത്തിനും നഗരപ്രദക്ഷിണത്തിനും സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി അഞ്ജന ടീച്ചർ, പി.ടി.എ പ്രസിഡന്റ് എം. പ്രദീപ്, പ്രകാശൻ മാസ്റ്റർ, സംഘാടക സമിതി അംഗങ്ങളായ വി.പി. ജബ്ബാർ, എ.വി. ഫൈസൽ, രവിക്കുന്നത്ത്, അജയൻ കൂറ്റനാട് എന്നിവരും പി.ടി.എ, എസ്.എം.സി കമ്മിറ്റി അംഗങ്ങളും നേതൃത്വം നൽകി



