എൻ എസ് എസ് , റേഞ്ചർ യൂണിറ്റിൻ്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ചങ്ങരംകുളം ∙ പാവിട്ടപ്പുറം അസബാഹ് ഹയർ സെക്കൻഡറി സ്കൂളിലെ ഗൈഡ്സ് യൂണിറ്റ്, നാഷണൽ സർവീസ് സ്കീം (NSS), റേഞ്ചർ യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിൽ ഐ.എം.എ. തൃശൂരിന്റെ സഹകരണത്തോടെയും രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
വളയംകുളം കെ.വി.എം. ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ക്യാമ്പിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് 50-ലധികം പേർ രക്തം നൽകി.
പഠനത്തിനും സമൂഹസേവനത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന വിദ്യാർത്ഥികളുടെ പങ്കാളിത്തം പരിപാടിയെ ശ്രദ്ധേയമാക്കി.
സ്കൂൾ പ്രിൻസിപ്പൽ വില്ലിംഗ്ടൺ പി.വി. ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡൻറ് മുഹമ്മദ് മുസ്തഫ അധ്യഷനായി.
ഡോ ബാലഗോപാൽ (IMA തൃശൂർ) ബ്ലഡ് ഡോണേഷൻ സർട്ടിഫിക്കറ്റ് വിദ്യാർത്ഥികൾക്ക് വിതരണം നടത്തി.
ഗൈഡ്സ് ക്യാപ്റ്റൻ സുമിത ടി.എസ്, റേഞ്ചർ ലീഡർ സുവിത എൻ.എസ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സജ്ന എസ്.കെ, അധ്യാപകരായ സുരേഷ് ബാബു, തൻസീർ, അലി പി.ബി, ബഷീർ എന്നിവർ സംസാരിച്ചു.
എൻ എസ് എസ് വളണ്ടിയർമാരായ നെഫ്‌ല, നിദ ആസിയ; റേഞ്ചർ — ഫാത്തിമ ഫഹ്‌മിത; ഗൈഡ്സ് — നിദ ശെറിൻ, സുമയ്യ അഹമ്മദ് എന്നിവർ നേതൃത്വം നൽകി.



