എസ്.ഐ.ആർ എന്യുമറേഷൻ ഫോറം പൂരിപ്പിക്കുന്നതിന് വേണ്ടി (FC) എഫ്.സി ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പട്ടാമ്പി കൊടലൂർ റേഷൻ കടക്ക് സമീപം ക്യാമ്പ് സംഘടിപ്പിച്ചു.
പട്ടാമ്പി മുനിസിപ്പാലിറ്റിയിലെയും ഓങ്ങല്ലൂർ പഞ്ചായത്തിലെയും നിരവധി വോട്ടർമാർ ക്യാമ്പ് പ്രയോജനപ്പെടുത്തി.
പട്ടാമ്പി സ്പെഷ്യൽ വില്ലേജ് ഓഫീസർമാർ, താലൂക്ക് ഓഫീസ് ക്ലർക്ക് കിരൺ രാജ്, സുമേഷ്, ബി.എല്‍.ഒ എൻ.കെ സുമയ്യ, സന്ധ്യ ടീച്ചർ, ക്ലബ് ഭാരവാഹികളായ യു.കെ ഷറഫുദ്ദീൻ, കെ.ഷംസു, ഷാഹിദ് കൊടലൂർ, അൻസാർ പുതുക്കുളം, നിസാർ വട്ടോളി, ശുഹൈബ്, മുസ്തഫ വടക്കേതിൽ, ഉനൈഫ്, കെ.അഷറഫ്, ഹംമ്ന മെഹറിൻ, ഷിബിന ഷെറിൻ, സുൽഫിയ അഹദൻ, ഹാജറ, അജിഷ, ഷിബിന ഷെറിൻ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി



