വെട്ടം പഞ്ചായത്തിൽ ഇലക്ഷൻ സമാധാനപരമായി നടത്താൻ സർവ്വകക്ഷി യോഗം ചേർന്നു


തിരൂർ :പറവണ്ണ വെട്ടം ഗ്രാമപഞ്ചായത്തിലെ കടലോര പ്രദേശങ്ങൾ ഉൾപ്പെടുന്ന മേഖലകളിലെ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുത്ത സർവ്വകക്ഷി യോഗം ബുധനാഴ്ച വൈകുന്നേരം പറവണ്ണ വേളാപുരം മദ്രസയിൽ വെച്ച് നടന്നു.

വരാനിരിക്കുന്ന ഇലക്ഷൻ സമാധാനപരമായി നടത്തുന്നതിനും തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട മുൻകരുതലുകളെയും സംബന്ധിച്ച് യോഗത്തിൽ വിശദമായ ചര്‍ച്ച നടന്നു.

ഇലക്ഷനുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തിരൂർ പോലീസ് സ്റ്റേഷൻ ജനമൈത്രി പോലീസ് കോ-ഓർഡിനേറ്ററായ സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട് വിശദീകരിച്ചു. വിവിധ രാഷ്ട്രീയ പാർട്ടികളിലെ ഭാരവാഹികൾ യോഗത്തിൽ പങ്കെടുത്തു.

വരാനിരിക്കുന്ന ദിവസങ്ങളിൽ കൂടുതൽ പ്രദേശങ്ങളിൽ ഇത്തരത്തിലുള്ള സർവ്വകക്ഷി യോഗങ്ങൾ സംഘടിപ്പിക്കുമെന്ന് തിരൂർ പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post