കപ്പൂർ പഞ്ചായത്ത് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി


കപ്പൂർ പഞ്ചായത്ത് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി.മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡൻ്റ് എം.പി. അബ്ദുസമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്തു. നാസർ കപ്പൂർ അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി പ്രഖ്യാപനം കെ.പി.സി.സി ഉപാധ്യക്ഷൻ വി.ടി ബൽറാം നിർവ്വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി.ഇ.എ സലാം, കെ.പി.സി.സി നിർവ്വാഹക സമിതി അംഗം സി.വി ബാലചന്ദ്രൻ, സി.എച്ച് ഷൗഖത്തലി, സി.എം അലി, പത്തിൽ മൊയ്തുണ്ണി, ടി.അസീസ്, പി.രാജീവ്, അലി കുമരനല്ലൂർ, സുബൈർ കൊഴിക്കര, സി.എം അബ്ദുൽ കാതർ, അഡ്വ.സുബ്രമണ്യൻ, സി.കെ കുഞ്ഞഹമ്മദ്, പി.നൗഫൽ, എം.അൻഷാഫ് തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post