തലശേരി: കണ്ണൂർ പാലത്തായിയിൽ അധ്യാപകൻ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസി ൽ ബിജെപി നേതാവ് കെ. പത്മരാജന് ജീവപ ര്യന്തം തടവും പിഴയും. പോക്സോ കുറ്റങ്ങളി ൽ 40 വർഷം തടവവും ശിക്ഷ വിധിച്ചിട്ടുണ്ട്.
തലശേരി അതിവേഗ പോക്സോ കോടതിയു ടെതാണ് ശിക്ഷാവിധി. കേസിൽ ബിജെപി നേ താവും അധ്യാപകനുമായ കെ. പത്മരാജൻ കുറ്റക്കാരനെന്ന് കോടതി കഴിഞ്ഞ ദിവസം ക ണ്ടെത്തിയിരുന്നു. പരമാവധി 20 വർഷം വരെ യോ, ജീവപര്യന്തമോ ശിക്ഷ ലഭിക്കാവുന്ന കു റ്റങ്ങളാണ് തെളിഞ്ഞത്.
കേസിൽ അഞ്ച് തവണ അന്വേഷണ സംഘ ത്തെ മാറ്റിയതും ഇടക്കാല കുറ്റപത്രത്തിൽ പോക്സോ വകുപ്പ് ചുമത്താത്തതും ഉൾപ്പെ ടെ, രാഷ്ട്രീയ വിവാദമായിരുന്നു. 376 എബി, ബലാത്സംഗം, പോക്സോ ആക്‌ട് പ്രകാരമു* ള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയി രിക്കുന്നത്.



