തദ്ദേശ തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലാപഞ്ചായത്തിലേക്കുള്ള എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
31 ഡിവിഷനുകളിലേക്കുള്ള ഇടതുപക്ഷ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. ഇതിൽ സിപിഐ എം 22 സീറ്റുകളിലും സിപിഐ അഞ്ച് സീറ്റുകളിലും ജനതാദൾ എസ് -2 സീറ്റുകളിലും എൻസിപി, കേരള കോൺഗ്രസ് എം എന്നിവർ ഒന്നുവീതം സീറ്റിലുമാണ് മത്സരിക്കുന്നത്.
അലനെല്ലൂർ – സുദർശൻ മാസ്റ്റർ, തെങ്കര – പ്രിയ വിജയകുമാർ, അട്ടപ്പാടി – വി എം ലത്തീഫ്, കടമ്പഴിപ്പുറം – പ്രമീള സി രാജഗോപാൽ, കോങ്ങാട് – പി ആർ ശോഭന, പറളി – ഷഹന ടീച്ചർ, പുതുപ്പരിയാരം – അഡ്വ ശോഭന, മലമ്പുഴ – എസ് ബി രാജു, പുതുശേരി- കെ അജീഷ്, കോഴിപ്പാറ – സിന്ധു, മീനാക്ഷിപുരം – അഡ്വ ടി മഹേഷ്, പൊൽപ്പുള്ളി – എം വി ധന്യ, കൊടുവായൂർ – എം സലീം, നെന്മാറ – കെ എൻ മോഹനൻ, കൊല്ലങ്കോട് – എൻ സരിത, പല്ലശന- ടി എം ശശി, കിഴക്കഞ്ചേരി – ആർ കാർത്തിക്, തരൂർ – രത്നകുമാരി സുരേഷ്, ആലത്തൂർ – പി കെ ഷിബി കൃഷ്ണ, കുഴൽമന്ദം – ,ആർ അഭിലാഷ്, കോട്ടായി – ആർ ലത, അമ്പലപ്പാറ – വൈ എൻ ഷീജ, വാണിയംകുളം – എ സിന്ധുമോൾ, വാടാനാംകുറിശി – പി സതിദേവി, ചാലിശേരി – സുധീഷ് കുമാർ, കപ്പൂർ – പി എൻ മോഹനൻ, തിരുവേഗപ്പുറം – റഹീസ ഫിറോസ്, മുതുതല – ടിപി അഹമ്മദ്, ചളവറ – മുഹമ്മദ് ഷാദുലി, ശ്രീകൃഷ്ണപുരം – എ കെ ഷീലാ ദേവി എന്നിങ്ങനെയാണ് സ്ഥാനാർഥികൾ.



