തൃത്താലയിൽ വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന നാല് വയസുകാരന് തെരുവ് നായയുടെ കടിയേറ്റു

 

തൃത്താലയിൽ വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന നാല് വയസുകാരന് തെരുവ് നായയുടെ കടിയേറ്റു. കുട്ടിക്ക് മുഖത്ത് ഗുരുതര പരിക്ക്. പ്രദേശത്ത് വച്ച് മറ്റ് രണ്ട് പേർക്കും കടിയേറ്റു. തൃത്താല ആശുപത്രി മേൽഭാഗം പ്രദേശത്ത് താമസിക്കുന്ന അഷറഫിന്റെ മകൻ നാല് വയസുള്ള ബിലാലിനാണ് കടിയേറ്റത്. രാവിലെ വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരിക്കുന്നതിനിടെ പാഞ്ഞടുത്ത തെരുവ് നായ കുട്ടിയെ ആക്രമിക്കുകയായിരുന്നു. ചുണ്ടിലും കവിളിലും കഴുത്തിൻ്റെ പുറക് വശത്തും തലയിലുമെല്ലാം നായയുടെ കടിയിൽ ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. വീട്ടുകാർ ഓടിയെത്തിയപ്പോഴേക്കും ആക്രമിച്ച് തെരുവ് നായ ഓടി മറഞ്ഞു. മുഖത്ത് ഗുരുതരമായ പരിക്കേറ്റ കുട്ടിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശവാസിയായ 70 വയസുള്ള അപ്പു, ആശുപത്രി മേൽഭാഗം പ്രദേശത്ത് ജോലികൾക്കായി നടന്ന് പോവുകയായിരുന്ന തമിഴ്‌നാട് സ്വദേശിനി എന്നിവരേയും നായ ആക്രമിച്ചു. കടിച്ച തെരുവ് നായയെ കണ്ടെത്താനായിട്ടില്ല.

Post a Comment

Previous Post Next Post