ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നടന്ന
28-ാമത് ആൾ ഇന്ത്യ ഫോറസ്റ്റ് സ്പോർട്സ് മീറ്റിൽ കേരളത്തിനുവേണ്ടി 25 കിലോമീറ്റർ മാരത്തോൺ, 800 മീറ്റർ റേസ് വാക്ക് എന്നിവയിൽ സ്വർണ്ണ മെഡലും 10 കി.മി റേസ് വാക്ക്, 1500 മീറ്റർ റേസ് വാക്ക് എന്നിവയിൽ വെള്ളി മെഡലും, 5000 മീറ്റർ ഓട്ടത്തിൽ വെങ്കല മെഡലും നേടി സീനിയർ വെറ്ററൻ കാറ്റഗറിയിൽ എം.പി മണി വ്യക്തിഗത ചാമ്പ്യനായി.
പിലാക്കാട്ടിരി സ്വദേശിയും പീച്ചി സീഡ് സെൻ്ററിൻ്റേയും തൃശൂർ സുവോളജിക്കൽ പാർക്ക് പുത്തൂരിൻ്റെയും ചാർജ്ജ് വഹിക്കുന്ന റെയിഞ്ച് ഫോറസ്റ്റ് ഓഫീസറാണ് മണി.
കായിക മേളയിൽ 357 പോയിൻ്റ് നേടി കേരളം രണ്ടാം സ്ഥാനത്തെത്തി.
586 പോയിൻ്റ് നേടിയ ഛത്തീസ് ഗഡിനാണ് ഒന്നാം സ്ഥാനം.



