കുന്നംകുളത്ത് വി.എച്ച്.എസ്.ഇ ലാബ് കെട്ടിടവും ഗേൾസ് ഹോസ്റ്റലും ഫുട്ബോൾ ടർഫും ഉദ്ഘാടനം ചെയ്തു

കുന്നംകുളം നഗരസഭയുടെ പരിധിയിൽ വിദ്യാഭ്യാസ വകുപ്പിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും കീഴിൽ നടപ്പാക്കിയ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നടന്നു. വി.എച്ച്.എസ്.ഇ ലാബ് കെട്ടിടത്തിന്റെ നിർമാണോദ്ഘാടനത്തോടൊപ്പം ബധിര വിദ്യാലയത്തിലെ ലേഡീസ് ഹോസ്റ്റൽ ഫുട്ബോൾ ടർഫ് എന്നിവയുടെ ഉദ്ഘാടനം എ.സി മൊയ്തീൻ എം.എൽ.എ നിർവഹിച്ചു.


ഗവ. മോഡല്‍ ബോയ്സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിദ്യാഭ്യാസ വകുപ്പ് രണ്ട് കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന വി.എച്ച്.എസ്.ഇ ലാബ് കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം, ഗവ. ബധിര വിദ്യാലയത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ രണ്ട് കോടി ചെലവഴിച്ചു നിര്‍മ്മിച്ച ലേഡീസ് ഹോസ്റ്റലിന്റെ ഉദ്ഘാടനം, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പത്ത് ലക്ഷം രൂപ ചെലവഴിച്ചു സജ്ജമാക്കിയ ഫുട്ബോള്‍ ടര്‍ഫിന്റെ ഉദ്ഘാടനം എന്നിവയാണ് നടന്നത്.


നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ സൗമ്യ അനിലന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ സജിനി പ്രേമന്‍, റ്റി. സോമശേഖരന്‍, പ്രിയ സജീഷ്, പി.കെ ഷെബീര്‍, കൗണ്‍സിലര്‍ ബിജു സി.ബേബി, എ.ഇ.ഒ എ. മൊയ്തീന്‍, വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പാള്‍ എ. വിജയലക്ഷ്മി, ഡെഫ് സ്കൂള്‍ പ്രിന്‍സിപ്പാള്‍ വിപിന്‍ പി. ചന്ദ്രന്‍, ഡെഫ് എച്ച്.എം ഡോ. സിതാര, ബോയ്സ് സ്കൂള്‍ എച്ച്.എം പി.ടി ലില്ലി, പ്ലസ്ടു പ്രിന്‍സിപ്പാള്‍ പി.ഐ റസിയ, ബി.പി.സി സി. അനീഷ് ലോറന്‍സ്, പി.ഡബ്ല്യു.ഡി എ.എക്സ്. ഇ സന്തോഷ് കുമാര്‍, നഗരസഭ സെക്രട്ടറി കെ.കെ മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post