'കേരളീയം 2025' കേരളപ്പിറവി വാരാചരണ സമാപനവും പൊതു പ്രവർത്തകനെആദരിക്കലും സംഘടിപ്പിച്ചു

കുന്നംകുളം : 'കേരളീയം 2025' കേരള പിറവിയുടെ ഭാഗമായി പ്രകൃതി സംരക്ഷണ സംഘത്തിൻ്റെ നേതൃത്വത്തിൽ നടന്ന വാരാചരണ പ്രവർത്തനങ്ങളുടെ സമാപനവുംആദരിക്കലും ആർത്താറ്റ് സെന്റ് ലൂസിയ ചിൽഡ്രൻസ് ഹോമിൽ തൃശൂർ ജുവൈനൽ ജസ്റ്റിസ് ബോർഡ് മെമ്പർ അഡ്വ നിമ്മി ബിനോയ് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ പ്രകൃതി സംരക്ഷണ സംഘം ജില്ലാ സെക്രട്ടറി മിഷാ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.കേരളപ്പിറവി ദിനാചരണത്തിന്റെ ഭാഗമായി പ്രകൃതി സംരക്ഷണ സംഘം ജില്ലയിലെ മികച്ച പൊതു പ്രവർത്തകനായി തിരഞ്ഞെടുത്ത കുന്നംകുളം നഗരസഭ കൗൺസിലർ ലെബീബ് ഹസനെമൊമൻ്റോയും പൊന്നാടയും നൽകി ആദരിച്ചു. 

ക്വിസ് മത്സര വിജയികളായ വിദ്യാർഥിനികൾക്ക് മൊമൻ്റോയും വൃക്ഷ തൈകളും  സംസ്ഥാന കോർഡിനേറ്റർ ഷാജി തോമസ് സമ്മാനിച്ചു.സാമൂഹ്യ പ്രവർത്തകൻ കരീം പന്നിത്തടം, ഡെന്നി പുലിക്കോട്ടിൽ,സി.കെ അപ്പുമോൻ, ഷെമീർ ഇഞ്ചിക്കാലയിൽ, സംഘം സംസ്ഥാന കോഡിനേറ്റർ ഷാജി തോമസ് എൻ, ജില്ലാ കമ്മിറ്റിയംഗം ബിജു ജോൺ പുലിക്കോട്ടിൽ,സിസ്റ്റർ ഷാനി എന്നിവർ സംസാരിച്ചു. സംസ്ഥാന അഡ്മിനിസ്ട്രേറ്റർ പ്രദീപ്ചെറുവാശേരി സ്വാഗതവും എം മനീഷ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post