റോട്ടറി ഇന്റർനാഷണലിൻ്റെ പ്രശസ്തമായ വൊക്കേഷണൽ എക്സലൻസ് അവാർഡിന് എടപ്പാൾ ഹോസ്പിറ്റലിലെ ന്യൂറോളജിസ്റ്റും സ്ട്രോക്ക് സ്പെഷലിസ്റ്റുമായ ഡോ. രോഹിത് ശശിധരൻ അർഹനായി.
സമൂഹത്തിന്റെ ഉന്നമനത്തിനായി നിർണായക സംഭാവനകൾ നടത്തുന്ന വ്യക്തികളെ ആദരിക്കുന്നതിനായി റോട്ടറി ഇന്റർനാഷണൽ നൽകുന്ന ഈ പുരസ്‌കാരം, റോട്ടറി ക്ലബ് എടപ്പാളിൻ്റെ നിർദേശപ്രകാരമാണ് ഡോ. രോഹിത്തിന് ലഭിക്കുന്നത്. റോട്ടറി ക്ലബ്ബുമായി ചേർന്ന് നിരവധി സ്ട്രോക്ക് ബോധവൽക്കരണ ക്യാമ്പുകളും സാധാരണക്കാർക്ക് സൗജന്യ മെഡിക്കൽ സേവനങ്ങളും ഒരുക്കി ആരോഗ്യരംഗത്ത് സജീവമായ ഇടപെടലാണ് അദ്ദേഹം നടത്തിവരുന്നത്.
റോട്ടറി ഗവർണർ സന്ദർശന വേദിയിൽ നടക്കുന്ന ചടങ്ങിൽ റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ബിജോഷ് മാനുവൽ അവാർഡ് സമ്മാനിക്കും.
തൃശൂർ ജില്ലയിലെ വലപ്പാട് പുഴക്കടവിൽ ശശിധരന്റെയും രമയുടെയും മകനായ ഡോ. രോഹിത് ശശിധരൻ, കഴിഞ്ഞ നാല് വർഷമായി എടപ്പാൾ ഹോസ്പിറ്റലിൽ സേവനമനുഷ്ഠിക്കുന്നുഭാര്യ നീമ , മകൻ നീൽ വാസുദേവ് യു.കെ.ജി. വിദ്യാർത്ഥിയാണ്.



