തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം; രണ്ടാഴ്ചക്കുള്ളില്‍ അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകളും പോസ്റ്ററുകളും എടുത്തു മാറ്റണം: ഹൈക്കോടതി



തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയുടെ നിര്‍ദേശം. രണ്ടാഴ്ചക്കുള്ളില്‍ അനധികൃത ഫ്‌ളെക്‌സ് ബോര്‍ഡുകളും പോസ്റ്ററുകളും എടുത്തു മാറ്റണമെന്നാണ് നിര്‍ദേശം. മൂന്നുദിവസത്തിനുള്ളില്‍ മാതൃകാ പെരുമാറ്റ ചട്ടം തയ്യാറാക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷനോട് കോടതി നിര്‍ദേശിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ വിഷയത്തില്‍ കുറച്ചുകൂടി ഗൗരവം പുലര്‍ത്തണമെന്നാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ച് വ്യക്തമാക്കിയിരിക്കുന്നത്.

Post a Comment

Previous Post Next Post