കൂറ്റനാട് ദേശോത്സവം 2026 ഫെബ്രുവരി 9, 10, 11 തീയതികളിൽ കേന്ദ്ര ആഘോഷ കമ്മിറ്റി രൂപീകരിച്ചു

 കൂറ്റനാട് : കൂറ്റനാട് ദേശോത്സവം 2026 ഫെബ്രുവരി 9, 10, 11 തീയതികളിൽ അതിവിപുലമായി നടത്താൻ കേന്ദ്ര ദേശോത്സവം യോഗം തീരുമാനിച്ചു. പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി കേന്ദ്ര ആഘോഷ കമ്മിറ്റി രൂപീകരിക്കുകയും ഭാരവാഹികളെ പ്രഖ്യാപിക്കുകയും ചെയ്തു.

എല്ലാ വർഷത്തേക്കാളും കൂടുതൽ ബഹുജന പങ്കാളിത്തത്തോടെയും വൈവിധ്യമാർന്ന ആഘോഷ പരിപാടികളോടെയും ദേശോത്സവം സംഘടിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞ വർഷം 32 ഉപകമ്മിറ്റികളുടെ നേതൃത്വത്തിലാണ് ദേശോത്സവ പരിപാടികൾ സംഘടിപ്പിച്ചത്.

കേന്ദ്ര ദേശോത്സവ കമ്മിറ്റി ഭാരവാഹികളായി പ്രസിഡന്റ് ഗഫൂർ ന്യൂ ബസാർ, ജനറൽ സെക്രട്ടറി ഫൈസൽ കൂറ്റനാട്, ട്രഷറർ രവി കുന്നത്ത്, ജോയിന്റ് സെക്രട്ടറി അബ്ദുൽ ഹമീദ് പി. എ., വൈസ് പ്രസിഡന്റ് അജയൻ കൂറ്റനാട് എന്നിവരെ തെരഞ്ഞെടുത്തു.

Post a Comment

Previous Post Next Post