കുന്നംകുളം: പാലയൂർ ഫൊറോനയിലെ വാഴപ്പിള്ളി തറവാട് കൂട്ടായ്മയുടെ പ്രഥമ സംഗമം ഡിസംബർ 21 ന് നടക്കും. ആർത്താറ്റ് ഹോളിക്രോസ് സ്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയാണ് സംഗമം. രാവിലെ 5 മണിക്ക് രജിസ്ട്രേഷനോട് കൂടിയാണ് സംഗമത്തിന് തുടക്കമാകുക.
9.30 ന് ഫാ. ഫ്രാൻസിസ് വാഴപ്പിള്ളി സീനിയർ മുഖ്യകാർമ്മികനായി ദിവ്യബലി നടക്കും. ഡോ. ട്വിങ്കിൾ വാഴപ്പിള്ളി സന്ദേശം നൽകും. വൈദികരായ സൈജൻ വാഴപ്പിള്ളി, ബിൽജു വാഴപ്പിള്ളി, ടോണി വാഴപ്പിള്ളി, ഫ്രെജോ വാഴപ്പിള്ളി, ജിബി വാഴപ്പിള്ളി എന്നിവർ ദിവ്യബലിയിൽ സഹകാർമ്മികരാകും. 10.30 ന് വിശിഷ്ടാതിഥികളെ സ്വീകരിച്ച് ഓഡിറ്റോറിയത്തിലേ ക്ക് ആനയിക്കും. ഫാ.ഫ്രാൻസിസ് വാഴപ്പിള്ളിയുടെ അദ്ധ്യക്ഷതയിൽ മെൽബൺ രൂപതാ ബിഷപ്പ് എമിരിറ്റസ് മാർ ബോസ്കോ പുത്തൂർ സംഗമത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുo എന്ന് ഫാ. ഫ്രാൻസിസ് വാഴപ്പിള്ളി വി.ഡി. ജോഷി മാസ്റ്റർ, വി.കെ. വിൽസൺ,വി ജെ. വിനു.ബോസ് വാഴപ്പിള്ളി എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.


