കുന്നംകുളം കോമറ്റ്സ് സർക്കിൾ തൃശൂർ ജില്ലാ തലത്തിൽ നടത്തുന്ന 25 - മത് കലാമത്സരങ്ങൾ കിഡ്സ് ഫെസ്റ്റ് സമാപിച്ചു

കുന്നംകുളം ബഥനി സെന്റ് ജോൺസ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കന്ററി സ്കൂളിൽ വച്ച് 4 വേദികളിലായി അരങ്ങേറി ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി 22 ഓളം മത്സരഇനങ്ങളിൽ നാനൂറോളം വിദ്യാർഥികൾ തങ്ങളുടെ കഴിവുകൾ മാറ്റുരച്ചു. കെ. ജി വിഭാഗത്തിൽ ബ്ളൂമിംഗ് ബഡ്‌സ് ബെത്താനിയ ഓവർഓൾ ട്രോഫി കരസ്ഥമാക്കി.

എൽ.പി വിഭാഗം ഓവർ ഓൾ ട്രോഫി ചിറ്റിലപ്പിള്ളി ഐ ഇ എസ് പബ്ലിക് സ്കൂളും , ബ്ളൂമിംഗ് ബഡ്‌സ് ബെതാനിയായും ഒരേ പോയിന്റ് നേടി കരസ്ഥമാക്കി. 

വൈകീട്ടു പ്രസിഡന്റ് സാം സി തോമസിന്റെ അധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനം ബ്രഹ്മശ്രീ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് ഉദ്‌ഘാടനം ചെയ്തു , 

കുന്നംകുളം ചേംബർ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് കെ പി സാക്സൺ മുഖ്യാതിഥിയായി.

സെക്രട്ടറി ജോബ് പി തോലത്ത് , ലേഡി കോമെറ്റ്സ് വിങ് പ്രസിഡന്റ് ശ്യാമിലി കൃഷ്ണദാസ് എന്നിവർ സംസാരിച്ചു , കൺവീനർ അഡ്വ ജോഫി ജോർജ് സ്വാഗതവും , ബിജു പി ജി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post