പരിസ്ഥിതി സൗഹൃദ മാതൃകയുമായി അസ്സാബാഹ് ഇ.ഡി ക്ലബ്ബ്: വിദ്യാർത്ഥികൾ നിർമ്മിച്ച പേപ്പർ ബാഗുകൾ വിപണിയിലേക്ക്


 ചങ്ങരംകുളം: അസ്സാബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ഒരുകൂട്ടം വിദ്യാർത്ഥികൾ പഠനത്തോടൊപ്പം സംരംഭകത്വ പാഠങ്ങളും പ്രായോഗികമാക്കുകയാണ്. കോളേജിലെ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് (ED) ക്ലബ്ബ് വിദ്യാർത്ഥികൾ സ്വയം നിർമ്മിച്ച പരിസ്ഥിതി സൗഹൃദ പേപ്പർ ബാഗുകളുടെ ആദ്യ വിൽപ്പന കോളേജിൽ വെച്ച് നടന്നു.


വിദ്യാർത്ഥികളുടെ കരവിരുതിൽ ഒരുങ്ങിയ നൂറ് പേപ്പർ ബാഗുകൾ കോളേജ് വാച്ച്മാൻ ഉണ്ണിക്ക് കൈമാറിക്കൊണ്ടാണ് വിൽപ്പനയുടെ ഔദ്യോഗിക ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ മുഹമ്മദ്‌ കോയ എം.എൻ നിർവഹിച്ചു. ഇ.ഡി ക്ലബ്ബ് കോർഡിനേറ്റർ രേഷ്മ പി.ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് യൂണിയൻ ചെയർമാൻ സിനാജ് മുഹമ്മദ്‌ ആശംസകൾ അറിയിച്ചു.പ്ലാസ്റ്റിക് ബാഗുകൾക്ക് ബദലായി ഉപയോഗിക്കാവുന്ന ഈ ഉൽപ്പന്നങ്ങൾ തികച്ചും പരിസ്ഥിതി സൗഹൃദമായാണ് നിർമ്മിച്ചിരിക്കുന്നത്. വിദ്യാർത്ഥികളിൽ തൊഴിൽ നൈപുണ്യവും സംരംഭകത്വ മനോഭാവവും വളർത്തുന്നതിനൊപ്പം പ്രകൃതി സംരക്ഷണത്തിന് കൂടി ഊന്നൽ നൽകുന്ന ഇത്തരം പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് പ്രിൻസിപ്പൽ അഭിപ്രായപ്പെട്ടു.

തുടർന്നും വിപണി മൂല്യമുള്ള കൂടുതൽ ഉൽപ്പന്നങ്ങൾ നിർമ്മിക്കാനും വിപണനം ചെയ്യാനുമുള്ള തയ്യാറെടുപ്പിലാണ് ഇ.ഡി ക്ലബ്ബ് അംഗങ്ങൾ. വിദ്യാർത്ഥികൾക്ക് സ്വന്തം കഴിവിലുള്ള ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ ഈ സംരംഭം സഹായിച്ചതായി ക്ലബ്ബ് ഭാരവാഹികൾ പറഞ്ഞു.

Post a Comment

Previous Post Next Post