എടപ്പാൾ: മലപ്പുറം ജില്ലാ കിഡ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ അസാധാരണ പ്രകടനവുമായി പോട്ടൂർ മോഡേൺ ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ വെച്ച് നടന്ന ഏഴാമത് മലപ്പുറം ജില്ലാ കിഡ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മുപ്പതിലധികം സ്കൂളുകൾ പങ്കെടുത്ത മത്സരത്തിലാണ് പോട്ടൂർ സ്കൂൾ മികച്ച നേട്ടം കൈവരിച്ചത്.
347 പോയിൻ്റ് നേടിയാണ് പോട്ടൂർ മോഡേൺ എച്ച്എസ്എസ് മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. വിവിധ ഇനങ്ങളിൽ മികവുറ്റ പ്രകടനം കാഴ്ചവെച്ച സ്കൂൾ വിദ്യാർത്ഥികളെ സ്കൂൾ മാനേജ്മെന്റും പിടിഎയും സംഘടിപ്പിച്ച ചടങ്ങിൽ അനുമോദിച്ചു.
കായിക രംഗത്ത് സ്കൂളിന്റെ ഉയർച്ചയിലേക്ക് സംഭാവന ചെയ്ത വിദ്യാർത്ഥികൾക്ക് പ്രത്യേക സ്വീകരണവും നൽകി. ചടങ്ങിൽ സ്കൂൾ മാനേജർ മൊയ്‌ദുണ്ണി, സെക്രട്ടറി ഹസ്സൻ മൗലവി, പ്രിൻസിപ്പാൾ എ.വി. സുഭാഷ്, വൈസ് പ്രിൻസിപ്പാൾ അബ്ദുൽ അസീസ്, മറ്റ് അധ്യാപകർ എന്നിവർ പങ്കെടുത്തു.



