പെങ്ങാമുക്ക് സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പഴയ പള്ളിയിൽ പരിശുദ്ധനായ മോർ യാക്കോബ് മ്ഫസ്ക്കോ സഹദായുടെ 157-ാം തിരുശേഷിപ്പ് സ്ഥാപിത പെരുന്നാളിൻ്റെ ഭാഗമായി
പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായും, കൊച്ചി ഭദ്രാസനാധിപനുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവയ്ക്ക് ചൊവ്വാഴ്ച രാത്രി 7.30ന് പള്ളിയിൽ പ്രൗഢഗംഭീരമായ സ്വീകരണം നൽകും.
രാത്രി 7.30ന് പള്ളിയുടെ മുന്നിൽ നിന്ന് ശ്രേഷ്ഠ കാതോലിക്ക ബാവയ്ക്കും, മെത്രാപ്പോലീത്തന്മാർക്കും സ്വീകരണം, സന്ധ്യ നമസ്ക്കാരം, പൊതു സമ്മേളനം, ആശിർവാദം, അത്താഴ സദ്യ എന്നിവ നടത്തപ്പെടും
സ്വീകരണ പരിപാടികളിൽ തൃശ്ശൂർ ഭദ്രാസനാധിപൻ ഡോ. മോർ ക്ലീമിസ് കുര്യാക്കോസ്, കോഴിക്കോട് ഭദ്രാസനാധിപൻ മോർ ഐറേനിയോസ് പൗലോസ്, യു.കെ - ബാംഗ്ലൂർ - മൈലാപൂർ ഭദ്രാസനാധിപൻ മോർ ഒസ്താത്തിയോസ് ഐസക്ക് എന്നീ മെത്രാപ്പോലീത്തന്മാരും വൈദീക ശ്രേഷ്ഠരും പങ്കെടുക്കും
ബുധനാഴ്ച്ച രാവിലെ 6.30ന് പ്രഭാത പ്രാർത്ഥന, 7.00ന് വിശുദ്ധ മൂന്നിൻമേൽ കുർബ്ബാന അഭിവന്ദ്യ മോർ ഐറേനിയോസ് പൗലോസ് മെത്രാപോലീത്തായുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും. തുടർന്ന് മോർ ബസ്സേലിയോസ് യൽദോ ബാവായുടെ തിരുശേഷിപ്പിൽ ധൂപ പ്രാർത്ഥന, തുടർന്ന് സഹദായുടെ തിരുശേഷിപ്പ് സ്ഥാപിതമായ കുരിശുപള്ളിയിലേക്ക് റാസ, പെരുന്നാൾ സന്ദേശം, ആശീർവാദം, നേർച്ച എന്നിവ നടത്തപ്പെടും. അന്ന് വൈകുന്നേരം 5 മണിക്ക് പള്ളിയിൽ പാച്ചോർ നേർച്ച വിളമ്പലും നടക്കും.
പള്ളി വികാരിമാരായ ഫാ. ബേസിൽ കൊല്ലാർമാലി, ഫാ. ഏലിയാസ് കീരിമോളയിൽ, ട്രസ്റ്റി സോജൻ കെ ജെ, സെക്രട്ടറി അരുൺ റ്റി രാജൻ, ജോയിന്റ് സെക്രട്ടറി ജിജോ കെ ജോർജ്, പള്ളി ഭരണ സമിതി അംഗങ്ങൾ, ഭക്ത സംഘടനാ ഭാരവാഹികൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.



