വാർത്ത വായന മത്സരത്തിൽ ഷിഫാ നസ്രിയക്ക് ഒന്നാം സ്ഥാനം.
വെളിയങ്കോട്: എം ടി എംകോളേജ് ലാൻഗ്വേജ് ക്ലബ്ബും ഇംഗ്ലീഷ് ഡിപ്പാർട്മെന്റും സംയുക്തമായി സംഘടിപ്പിച്ച വാർത്ത വായന മൽസരത്തിൽ ബിബിഎ അവസാന വർഷ വിദ്യാർത്ഥി ഷിഫ നസ്രിയ ഒന്നാം സ്ഥാനം നേടി. ബി എ ഇംഗ്ലീഷ് ആദ്യ വർഷ വിദ്യാർത്ഥി ശിഹാബ് രണ്ടാം സ്ഥാനം നേടി. ഷാന നസ്രിൻ (ബിബിഎ അവസാന വർഷം), ഹാഷിം പി എൽ (രണ്ടാം വർഷം ബിസിഎ) എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു.
പ്രിൻസിപ്പൽ അബ്ദുൽ കരീം പരിപാടി ഉദ്ഘാടനം ചെയ്തു. ദീപ്തി ടികെ അധ്യക്ഷയായിരുന്നു. ഫൈസൽ ബാവ കാവ്യ അജിത് ലാൽ എന്നിവർ സംസാരിച്ചു.



