നന്നംമുക്ക് പഞ്ചായത്തില്‍ ഭരണം പിടിച്ച് യുഡിഎഫിന്റെ ശക്തമായ തിരിച്ച് വരവ്


 ചങ്ങരംകുളം:നന്നംമുക്ക് പഞ്ചായത്തില്‍ ഭരണം പിടിച്ച് യുഡിഎഫിന്റെ ശക്തമായ തിരിച്ച് വരവ്.കഴിഞ്ഞ തവണ ടോസില്‍ ഭരണം നഷ്ടപ്പെട്ട യുഡിഎഫ് ഇത്തവണ ശക്തമായ തിരിച്ച് വരവാണ് നടത്തിയത്.പിടാവനൂരില്‍ യുഡിഎഫ് പിന്തുണയോടെ സിപിഐ സ്വതന്ത്രനായി മരിച്ച സുമേഷിന്റെ വിജയവും യുഡിഎഫിന് നേട്ടമായി.നന്നംമുക്ക് പഞ്ചായത്തിലെ പ്രസിഡണ്ട് ആയിരുന്ന മിസിരിയ സൈഫുദ്ധീന്‍ പരാജയപ്പെട്ടതും എല്‍ഡിഎഫിന് തിരിച്ചടിയായി.കഴിഞ്ഞ തവണ 8സീറ്റില്‍ വിജയിച്ച എല്‍ഡിഎഫിന് 2 സീറ്റ് അതികമായി വന്നിട്ട് പോലും 6സീറ്റില്‍ ഒതുങ്ങി.ബിജെപി ഒരു വാര്‍ഡ് നിലനിര്‍ത്തി.സിപിഐ സ്വതന്ത്ര സ്ഥാനാര്‍ത്ഥി യെ കൂടി ഒപ്പം നിര്‍ത്തിയാല്‍ യുഡിഎഫ് 12 സീറ്റിന്റെ പിന്‍തുണയിലാവും ഭരണം നടത്തുക

Post a Comment

Previous Post Next Post