തിരുനെൽവേലിയിൽ ക്ലാസ്സ് മുറിയില്‍ ഇരുന്ന് മദ്യപിച്ച 9ാം ക്ലാസ്സുകാരായ 6 പെണ്‍കുട്ടികളെ സസ്പെൻ്റ് ചെയ്തു


 തിരുനെല്‍വേലി പാളയംകോട്ടയിലെ സർക്കാർ എയ്ഡഡ് സ്കൂളിലാണ് സംഭവം. ക്ലാസ്സുകള്‍ക്കിടയിലെ ഇടവേളയില്‍ പെണ്‍കുട്ടികള്‍ പ്ലാസ്റ്റിക് കപ്പില്‍ മദ്യമൊഴിച്ചു കുടിക്കുന്നത് ദൃശ്യങ്ങളില്‍ ഉണ്ട്. ക്ലാസ് മുറിയില്‍ ഉണ്ടായിരുന്ന മറ്റൊരു പെണ്‍കുട്ടി ഫോണില്‍ പകർത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സർക്കാർ അന്വേഷണം തുടങ്ങി. ദൃശ്യങ്ങളിലുള്ള 6 വിദ്യാർത്ഥിനികളെ സസ്പെൻഡ് ചെയ്തെന്നും എന്നാല്‍, പരീക്ഷ എഴുതാൻ അനുവദിക്കുമെന്നും സ്കൂള്‍ അധികൃതർ അറിയിച്ചു.


എല്ലാ വിദ്യാർത്ഥികള്‍ക്കും കൗണ്‍സിലിങ് നല്‍കും. കുട്ടികള്‍ക്ക് മദ്യം ലഭിച്ചത് എവിടെ നിന്നെന്ന് കണ്ടെത്താനായില്ലെന്നാണ് സ്കൂള്‍ അധികൃതരുടെ വിശദീകരണം

Post a Comment

Previous Post Next Post