തിരഞ്ഞെടുപ്പിനു ശേഷം കുന്നംകുളം നഗരസഭയിൽ ദിവസങ്ങൾ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വം നീങ്ങുന്നു. നഗരസഭയിൽ പ്രധാന പ്രതിപക്ഷം യുഡിഎഫ് ആകുമെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് സി.ബി രാജീവ് മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫ് അലയടിയാണ് കുന്നംകുളത്ത് കണ്ടതെന്നും സംസ്ഥാനത്ത് എൽഡിഎഫിനെയും ബിജെപിയെയും പ്രതിരോധിച്ചു കൊണ്ട് ഇത്രയധികം തരംഗം ഉണ്ടാക്കാൻ കോൺഗ്രസ് നേതാക്കൾക്ക് കഴിഞ്ഞുവെങ്കിൽ തീർച്ചയായും അവരുടെ പാതയാണ് ശരി. ബിജെപിയുമായും എൽഡിഎഫുമായും മറ്റു കക്ഷികളുമായും ഒരു സഖ്യവും കുന്നംകുളത്ത് ഉണ്ടാകില്ലെന്നും, വോട്ടിനെ മാനിച്ചുകൊണ്ട് പ്രതിപക്ഷത്ത് ഇരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.