നാഗലശ്ശേരി മണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റാലിയും പൊതുസമ്മേളനവും നടന്നു.
മതുപ്പുള്ളിയിൽ നിന്നും ആരംഭിച്ച റാലി പെരിങ്ങോട് സെന്ററിൽ സമാപിച്ചു.
തുടർന്ന് നടന്ന സമാപന സമ്മേളനം കെ.പി.സി.സി ഉപാധ്യക്ഷൻ വി.ടി ബൽറാം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് അധ്യക്ഷൻ എം.മുരളി മാസ്റ്റർ അധ്യക്ഷനായി.
കെ.പി.സി.സി നിർവ്വാഹക സമിതി അംഗം സി.വി ബാലചന്ദ്രൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.
ഡി.സി.സി സെക്രട്ടറി
പി.മാധവദാസ്, കെ.പി.എം ഷരീഫ്, ടി.കെ സുനിൽകുമാർ, അഡ്വ. എ. സുബ്രഹ്‌മണ്യൻ, പ്രിയ സുരേഷ് തുടങ്ങിയവർ സംസാരിച്ചു. തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ കെ.ബി സുധീർ സ്വാഗതവും മുഹമ്മദ് മനോജ് നന്ദിയും പറഞ്ഞു.



