ഗ്രാമോത്സവത്തിൽ ജനപ്രതിനിധികളുടെ നൃത്തം ശ്രദ്ധേയമായി


 വെളിയങ്കോട്: പൂക്കൈത ജിഎൽപി സ്‌കൂളിൽ പുലരി സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി നടന്ന എംടിഎം കോളേജ് എൻ എസ് എസ് യൂണിറ്റിന്റെ ഗ്രാമോത്സവത്തിൽ ജനപ്രതിനിധികളായ പെരുമ്പടപ്പ് ബ്ളോക് പഞ്ചായത്ത് അംഗം മായാ മനോജും വെളിയങ്കോട് ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് അംഗം സുമിത രതീഷും ചേർന്ന് അവതരിപ്പിച്ച നൃത്തം ശ്രദ്ധേയമായി.കോളേജ് പഠനകാലത്ത് എൻ എസ് എസ് വളണ്ടിയർ ആയിരുന്നു മായാ മനോജ്. പൂക്കൈത ഗ്രാമത്തിലെ ജി എൽ പി സ്‌കൂളിൽ ക്യാമ്പിന്റെ ഭാഗമായി എംടിഎം യുണിറ്റ് എൻ എസ് എസ് നടത്തിയ പ്രവർത്തനത്തിന്റെ അംഗീകാരമാണ് ജനപ്രതിനിധികളുടെ ഈ നൃത്തം എന്നും, കലാ സാംസ്കാരിക രംഗത്തും ജനപ്രതിനിധികൾ ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിക്കേണ്ടവരാണ് എന്നതിന്റെ ഉദാഹരണമാണ് ഈ പ്രതിനിധികൾ എന്നും എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ആശിഖ് എൻപി പറഞ്ഞു.

Post a Comment

Previous Post Next Post