ഗുരുവായൂരപ്പന് വഴിപാടായി പുതിയ ബൈക്ക്.


 ഗുരുവായൂർ: ഗുരുവായൂരപ്പന് വഴിപാടായി ടി.വി.എസിൻ്റെ പുതിയ മോഡൽ ബൈക്ക്. ടി.വി.എസ് അപ്പാച്ചെ ആർടി എക്സാണ് വഴിപാടായി സമർപ്പിച്ചത്. കിഴക്കേ ഗോപുര കവാടത്തിലെ ദീപസ്തംഭത്തിന് മുന്നിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ, ടി.വി.എസ് മോട്ടോർ കമ്പനി സി.ഇ.ഒ കെ.എൻ രാധാകൃഷ്ണനിൽ നിന്നും ബൈക്കിൻ്റെ താക്കോലും രേഖകളും ഏറ്റുവാങ്ങി. വാഹനപൂജയ്ക്ക് ശേഷമായിരുന്നു ചടങ്ങ്. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി. മനോജ്, കെ.പി വിശ്വനാഥൻ, മനോജ് ബി നായർ, കെ.എസ് ബാലഗോപാൽ, അഡ്മിനിസ്ട്രേറ്റർ ഒ.ബി അരുൺകുമാർ, ഡി.എ കെ.എസ് മായാദേവി, അസിസ്റ്റന്റ് മാനേജർമാരായ രാമകൃഷ്ണൻ, അനിൽ കുമാർ, ടി.വി.എസ് ഏരിയ മാനേജർ പ്രസാദ് കൃഷ്ണ, ടി.വി.എസ് ഡീലർമാരായ ഫെബി എ ജോൺ, ചാക്കോ എ ജോൺ, ജോൺ ഫെബി എന്നിവർ സന്നിഹിതരായി.

Post a Comment

Previous Post Next Post