അവധിക്കാലത്ത് ക്ലാസ് അനുവദിക്കില്ലനടത്തിയാൽ നടപടി വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: അവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നതിനെതിരേ കർശന നിലപാട് സ്വീകരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. അവധിക്കാലത്ത് ആരെയുംക്ലാസുകൾ നടത്താൻ അനുവദിക്കില്ലെന്നും മന്ത്രി അറിയിച്ചു.
അവധിക്കാല ക്ലാസുകൾ സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചു. അവധിക്കാലം മാനസിക സമ്മർദങ്ങൾ ഇല്ലാതെ ആസ്വദിക്കാനുമുള്ള സമയമാണെന്നും അദ്ദേഹം കൂട്ടിച്ചേർ ത്തു. സംസ്‌ഥാന സ്‌കൂൾ കലോത്സവത്തിൻ്റെ ഷെഡ്യൂൾ പ്രകാശന ചടങ്ങിലാണ് മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്.


