*അന്തർദേശീയ അറബിക് ദിനാചരണം സംഘടിപ്പിച്ചു
പാവിട്ടപ്പുറം : അന്തർദേശീയ അറബിക് ദിനാചരണത്തോടനു ബന്ധിച്ച്, പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളജിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. അറബി ഭാഷയിൽ നടത്തിയ അസംബ്ലി ഏറെ ശ്രദ്ധേയമായി.തുടർന്ന് വിദ്യാർത്ഥികളുടെ വിവിധകലാപരിപാടികളും മധുര പലഹാര വിതരണവും നടന്നു.ചടങ്ങിൽ അറബി ഭാഷയുടെ പ്രാധാന്യത്തെ സംബന്ധിച്ച് പ്രിൻസിപ്പാൾ ഡോ: കെ എ അബ്ദുൽ ഹസീബ് മദനി,അസിസ്റ്റൻ്റ് പ്രെഫസർ ഡോ : വസിം എന്നിവർ വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു.കോളേജ് പ്രസിഡൻ്റ് എം വി ബഷീർ,കോളേജ് സ്റ്റാഫ് , യൂണിയൻ ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.


