എറണാകുളം- ടാറ്റനഗര്‍ എക്‌സ്പ്രസില്‍അഗ്നിബാധ:ഒരാള്‍ മരിച്ചു


 ഹൈദരാബാദ്: ആന്ധ്രയില്‍ ട്രെയിന് തീപിടിച്ച് ഒരാള്‍ മരിച്ചു. ആന്ധ്രയിലെ അനകാപ്പള്ളിയില്‍ വെച്ചാണ് സംഭവം. ടാറ്റാനഗര്‍- എറണാകുളം ജംഗ്ഷന്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിലാണ് തീപിടിത്തമുണ്ടായത്.

പുലര്‍ച്ചെയായിരുന്നു അപകടമുണ്ടായത്. ട്രെയിനിന്റെ ബി1, എം2 എന്നീ രണ്ടു കോച്ചുകള്‍ അഗ്നിക്കിരയായി. 70 വയസ്സുകാരനാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്.തീ പിടിച്ചതു ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തുകയും, കോച്ചുകളിലുള്ളവരെ അതിവേഗം ഒഴിപ്പിക്കുകയും ചെയ്തു. അപകടകാരണം വ്യക്തമായിട്ടില്ല


Post a Comment

Previous Post Next Post