ഹാരിസ ഇകെ പുസ്തകാസ്വാദന മത്സരത്തിലെ വിജയി

വെളിയങ്കോട് എംടിഎം കോളേജിൽ റീഡേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി നടത്തിവരുന്ന പ്രതിമാസ പുസ്തകാസ്വാദന (Book Review) മത്സരത്തിലെ വിജയിയായി ബിഎ സോഷ്യോളജി നാലാം സെമസ്റ്റർ വിദ്യാർത്ഥിനി ഹാരിസ ഇകെ അർഹയായി. പ്രശസ്ത കഥാകൃത്ത് അഷ്ടമൂർത്തിയുടെ കഥാനവകം ഇഷ്ടപെട്ട കഥകൾ എന്ന പുസ്തകത്തിന്റെ ആസ്വാദനമാണ് സമ്മാനത്തിനര്ഹമായത്.

മലപ്പുറം ജില്ലയിലെ പൊന്നാനി ഏഴുകുടിക്കൽ ഹമീദ്, സീനത്ത് എന്നിവരുടെ മകളാണ്." കഥ എന്ന സാഹിത്യ ശാഖയെ ഗൗരവത്തിൽ വായിക്കുന്ന പുതുതലമുറ ഉണ്ടാകുന്നത് പ്രതീക്ഷ നൽകുന്നു എന്നും, വായനയിലും അഭിരുചിയിലും പുതിയ തലമുറയിൽ വന്നിട്ടുള്ള മാറ്റങ്ങൾക്കിടയിലും അഷ്ടമൂർത്തിയെ പോലുള്ള കഥാകൃത്തുക്കളുടെ കഥകൾക്ക് ഈ പുതുതലമുറയെയും സ്വാധീനിക്കാൻ ആകുന്നു എന്നും അവരുടെ പുസ്തകാസ്വാദനത്തിലും ആ ഗൗരവം പ്രകടമാണ് എന്നും, പുതുതലമുറയിലെ പെൺകുട്ടികളാണ് വായനക്കാരിൽ കൂടുതൽ എന്നും" റീഡേഴ്സ് ക്ലബ്ബ് ചീഫ് കോർഡിനേറ്റർ ഫൈസൽ ബാവ അഭിപ്രായപ്പെട്ടു.

Post a Comment

Previous Post Next Post