ചാലിശ്ശേരി മുലയം പറമ്പത്ത് കാവ് ക്ഷേത്രത്തിൽ ഭഗവതിയുടെ പ്രതിപുരുഷ സ്ഥാനത്ത് പുതിയ വെളിച്ചപ്പാടായി കോതച്ചിറ കാരയൂർ നാരായണൻകുട്ടി സ്ഥാനമേറ്റു.
വെള്ളിയാഴ്ച രാവിലെ ക്ഷേത്രത്തിൽ നടന്ന ആചാര പ്രകാരമുള്ള ചടങ്ങുകൾക്ക് ശേഷമാണ് കോമരത്തിന്റെ ചുമതല നാരായണൻകുട്ടിക്ക് കൈമാറിയത്. ക്ഷേത്രത്തിൽ നടന്ന പ്രത്യേക ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി തരണനെല്ലൂർ അനിൽ പ്രസാദ് നേതൃത്വം നൽകി.
സ്ഥാനമേൽക്കുന്ന നാരായണൻകുട്ടി ക്ഷേത്രവും ആചാരങ്ങളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ദേവിഭക്തനാണ്. അതോടൊപ്പം ദീർഘകാലം ക്ഷേത്രത്തിൻറെ കോമരം ആയിരുന്ന പരേതനായ ആലിക്കര കണ്ണാലത്ത് ശിവശങ്കരൻ വെളിച്ചപ്പാട് നാരായണൻകുട്ടിയുടെ അമ്മാവനുമായിരുന്നു. അര നൂറ്റാണ്ടുകാലം കോമരമായി സേവനം ചെയ്തരുന്ന ശിവശങ്കരൻ വെളിച്ചപ്പാട് നീങ്ങുകയാണ് സെപ്തംബർ 30നാണ്
അന്തരിച്ചത്.
47 വർഷങ്ങൾക്ക് ശേഷം തന്ത്രി തരണല്ലൂർ അനിൽ പ്രസാദിന്റെ മുഖ്യ കാർമികത്വത്തിൽ ക്ഷേത്രത്തിൽ കലശം ചൊരിയൽ ചടങ്ങ് നടന്നതോടെയാണ് നാരായണൻകുട്ടി വെളിച്ചപ്പാടായി ചുമതലയേറ്റത്. ക്ഷേത്രാചാരങ്ങൾക്ക് ചുമതലക്കാരായവരും അവകാശികളും മറ്റും ചടങ്ങിന്റെ ഭാഗമായി.
ഇവിടെ ഭദ്രകാളിയാണ് പ്രതിഷ്ഠ.
ഭഗവതിയുടെ പ്രതിപുരുഷനായ വെളിച്ചപ്പാടിൻ്റെ ചുമതലയേൽക്കൽ ചടങ്ങിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു.
മലബാറിൽ പാന എന്ന ചടങ്ങ് നടക്കുന്ന അപൂർവ ക്ഷേത്രങ്ങളിൽ ഒന്നാണ് ചാലിശ്ശേരി മുലയം പറമ്പത്ത് കാവ് ഭഗവതി ക്ഷേത്രം. അയ്യപ്പൻ വിളക്കുകളിൽ വാവരായിട്ടുള്ള പരിചയവും പുതിയ വെളിച്ചപ്പാടിനുണ്ട്.
മുലയം പറമ്പത്ത് കാവ് ക്ഷേത്ര വെളിച്ചപ്പാടന്മാർ നാട്ടിലും ദേശത്തിനു പുറത്തും വിശ്വാസികൾക്കിടയിൽ വലിയ അംഗീകാരമുള്ളവരാണ്.ആ പരമ്പരയിലെ പുതിയ നിയോഗമാണ് നാരായണൻകുട്ടിക്ക് (50)ലഭിച്ചത്. പരേതനായ കോതച്ചിറ കാരയൂർ കേശവൻ നായരാണ് അച്ഛൻ. അമ്മ : കണ്ണാലത്ത് കാർത്യായനി അമ്മ. ഭാര്യ: ജിഷ അനഘ ,അർച്ചന എന്നിവർ മക്കളാണ്.



