വേലൂര്‍ പഞ്ചായത്ത് ഭരണം യു ഡി എഫിന്. കോണ്‍ഗ്രസ്സിലെ സ്വപ്‌ന രാമചന്ദ്രന്‍ പഞ്ചായത്ത് പ്രസിഡന്റ്


 വേലൂര്‍ പഞ്ചായത്ത് ഭരണം യു ഡി എഫിന്. കോണ്‍ഗ്രസ്സിലെ സ്വപ്‌ന രാമചന്ദ്രന്‍ പഞ്ചായത്ത് പ്രസിഡന്റ്. നറുക്കെടുപ്പിലൂടെയായിരുന്നു തിരഞ്ഞെടുപ്പ്. എല്‍.ഡി.എഫിലെ ശുഭ അനില്‍കുമാറായിരുന്നു എതിര്‍സ്ഥാനാര്‍ത്ഥി. വോട്ടെടുപ്പില്‍ തുല്യത വന്നതോടെയാണ് നറുക്കെടുപ്പ് നടത്തിയത്. ആകെ 19 സീറ്റില്‍ 9 എല്‍.ഡി.എഫും 9 യു.ഡി.എഫും 1 ബി.ജെ.പിയുമാണുള്ളത്. ബി.ജെ.പി അംഗം എ.ജി.രഞ്ജീവ് വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. ഇതോടെ എല്‍.ഡി.എഫിന് 9 വോട്ട് യു.ഡി.എഫിന് 9 വോട്ടും ലഭിച്ചു. തുടര്‍ന്നാണ് നറുക്കെടുപ്പ് നടത്തിയത്. 2015 ലും 2020 ലും എല്‍.ഡി.എഫ് ആണ് പഞ്ചായത്ത് ഭരിച്ചിരുന്നത്. സ്വപ്ന രാമചന്ദ്രന്റെ വിജയത്തോടെ ഭരണം കോണ്‍ഗ്രസിന് ലഭിച്ചു. മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന സെക്രട്ടറിയായ സ്വപ്ന രാമചന്ദ്രന്‍ ഇത് നാലാം തവണയാണ് പഞ്ചായത്ത് ഭരണ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്

Post a Comment

Previous Post Next Post