ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം;ബൈക്ക് യാത്രക്കാരായ രണ്ടുപേർക്ക് ഗുരുതര പരിക്ക്


 എടപ്പാൾ: എടപ്പാൾ പൂക്കരത്തറയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രക്കാരായ രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു. വ്യാഴാഴ്ച പുലർച്ചെ അഞ്ചുമണിയോടെ പൂക്കരത്തറ പെട്രോൾ പമ്പിന് മുന്നിലാണ് അപകടമുണ്ടായത്. ബസ് കണ്ടക്ടർ വട്ടംകുളം മൂതൂർ സ്വദേശി ഷിബിനും പൂക്കരത്തറ സ്വദേശിയായ ഷിനാദിനുമാണ് അപകടത്തിൽ പരിക്കേറ്റത്. ഗുരുവായൂർ റൂട്ടിൽ ഓടുന്ന ഹരേ കൃഷ്ണ ബസ്സിലെ ജീവനക്കാരനാണ് ഷിബിൻ പെട്രോൾ പമ്പിൽ നിർത്തിയിരുന്ന ബസ്സിൽ ഗുരുവായൂരിൽ എത്തിയാണ് ഷിബിൻ ദിവസവും ജോലിക്ക് കയറാറ്. രാവിലെ അഞ്ചുമണിക്ക് ബസ്സിൽ കയറുന്നതായി എത്തിയ ഷിബിൻ പെട്രോൾ പമ്പിലേക്ക് ബൈക്ക് തിരിക്കുന്നതിനിടയിലാണ് എതിരെ വന്ന ഷിനാദ് ഒടിച്ച ബൈക്കുമായി കൂട്ടിയിടിച്ചത്. അയലക്കാട് സുഹൃത്തിനെ വിട്ട ശേഷം തിരിച്ചുവരികയായിരുന്നു ഷിനാദ്. അപകടത്തിൽ ഗുരുതര പരുക്കേറ്റ ഷിബിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും ഷിനദിനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post