എടപ്പാൾ:കടകശ്ശേരി ഐഡിയൽ കോളേജ് ഫോർ അഡ്വാൻസ് സ്റ്റാഡീസിലെ കോളേജ് യൂണിയൻ ഉദ്ഘാടനം പ്രശസ്ത പ്രഭാഷകൻ പി. എം. എ ഗഫൂർ നിർവ്വഹിച്ചു. ഫൈൻ ആർട്സ് ഗായകൻ അഫ്സൽ ഉദ്ഘാടനം ചെയ്തു
പ്രസ്തുത ചടങ്ങിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി എം.എ ഇംഗ്ലീഷ് പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ ആദില തസ്നീമിനെ ആദരിച്ചു.
ജനറൽ സെക്രട്ടറി വി മുഹമ്മദ് റിനീഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ യൂണിയൻ ചെയർമാൻ കെ എൻ മുഹമ്മദ് ഷാസിം അധ്യക്ഷത വഹിച്ചു. മാനേജർ മജീദ് ഐഡിയൽ മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ:മൊയ്തീൻകുട്ടി പാറയിൽ (വൈസ് പ്രിൻസിപ്പാൾ ), അബ്ദുൽ അലി (ഹെഡ്,ഇംഗ്ലീഷ്), അഭിലാഷ് ശങ്കർ (അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ), എസ് സുധീഷ്, (ഹെഡ്,കമ്പ്യൂട്ടർ സയൻസ് ), അബ്ദുൾ ഫത്താഹ്. (ഹെഡ്, സോഷ്യൽ വർക്ക്), ഹന്ന (ഐ.ക്യു.എ.സി കോഡിനേറ്റർ), അനൂപ്.പി (യൂണിയൻ അഡ്വൈസർ )എന്നിവർ ആശംസകൾ അറിയിച്ചു. മുഹമ്മദ് ഷഹീൻ(ഫൈൻ ആർട്സ് സെക്രട്ടറി )നന്ദി രേഖപ്പെടുത്തി.


