ദേശീയ സരസ് മേള: ആവേശമാക്കാൻ നാളെ സൂംബ ഡാൻസ്


 ചാലിശ്ശേരി: ദേശീയ സരസ് മേളയ്ക്ക് മുന്നോടിയായി നാടിനെ ഉത്സവ ലഹരിയിലാഴ്ത്താൻ പുതുവത്സര ദിനത്തിൽ (ജനുവരി 1) സൂംബ ഡാൻസ് സംഘടിപ്പിക്കുന്നു. ചാലിശ്ശേരി മുലയംപറമ്പ് മൈതാനിയിലാണ് പരിപാടി അരങ്ങേറുന്നത്.

​കൂറ്റനാട് ഹാർമണി ഫിറ്റ്നസ് സ്റ്റുഡിയോയാണ് സൂംബ ഡാൻസ് അവതരിപ്പിക്കുന്നത്. നാളെ വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന ഈ പരിപാടിയിൽ പൊതുജനങ്ങൾക്കും അവസരമുണ്ട്.

​സൂംബ ഡാൻസിൽ പങ്കുചേരാൻ താല്പര്യമുള്ളവർ വൈകുന്നേരം 3:30-ന് തന്നെ ചാലിശ്ശേരി മുലയംപറമ്പ് മൈതാനിയിൽ എത്തിച്ചേരണമെന്ന് സംഘാടകർ അറിയിച്ചു.

Post a Comment

Previous Post Next Post