ദേശീയ സരസ് മേള;അടുക്കളയിലേക്ക് സുസ്ഥിര തൃത്താലയുടെ പച്ചക്കറി വിളവെടുപ്പിന് തുടക്കം

ദേശീയ സരസ് മേളയുടെ അടുക്കളയിലേക്ക് തൃത്താലയുടെ മണ്ണിൽ കൃഷി ചെയ്ത ശുദ്ധമായ പച്ചക്കറികളും മറ്റ് കാർഷിക വിഭവങ്ങളും എത്തുന്നു. സരസ് മേളയുടെ ഭാഗമായി ഒരുക്കുന്ന ഭക്ഷ്യമേളയിൽ വിഭിന്ന രുചികൾ സമ്മാനിക്കുന്നതിന്റെ ഭാഗമായാണ് വിളവെടുപ്പ് ആരംഭിച്ചത്.

ചിറ്റപുറം സ്വദേശിയായ വിനീഷിന്റെ കൃഷിയിടത്തിലെ ചീര വിളവെടുത്തുകൊണ്ടാണ് പച്ചക്കറി വിളവെടുപ്പിന് തുടക്കം കുറിച്ചത്. 

ചീരയ്ക്ക് പുറമെ പയർ, വഴുതനങ്ങ, മത്തൻ, വെണ്ടക്ക, തണ്ണിമത്തൻ തുടങ്ങി നിരവധി കാർഷിക വിഭവങ്ങളാണ് തൃത്താല ബ്ലോക്കിന്റെ വിവിധ ഭാഗങ്ങളിലായി ഏകദേശം 150 ഏക്കറിലധികം ഭൂമിയിൽ കൃഷി ചെയ്തിട്ടുള്ളത്. 

സരസ് മേളയ്ക്ക് മുന്നോടിയായി സുസ്ഥിര തൃത്താല പദ്ധതിയുടെ ഭാഗമായി ആസൂത്രണം ചെയ്ത പച്ചക്കറി കൃഷിയുടെ വിളവെടുപ്പാണ് നടക്കുന്നത്

തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ആർ. കുഞ്ഞുണ്ണി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പട്ടിത്തറ പഞ്ചായത്ത് പ്രസിഡൻ്റ് ശശിരേഖ അദ്ധ്യക്ഷനായി.

 മേളയുടെ ഭാഗമായി ഫുട്ട് കോർട്ടിൽ ഒരുക്കുന്ന ഭക്ഷ്യമേളയിൽ ഇന്ത്യയുടെ വൈവിധ്യമാർന്ന ഭക്ഷ്യസംസ്കാരത്തെ രുചിച്ചറിയുവാൻ കഴിയുമെന്ന് സംഘാടകർ അറിയിച്ചു.

Post a Comment

Previous Post Next Post