ദേശീയ സരസ് മേള: പന്തൽ കാല്‍നാട്ടല്‍ നിർവഹിച്ചു


 ദേശീയ സരസ് മേളയുടെ പ്രധാന പന്തലിന്റെ കാല്‍നാട്ടല്‍ കർമ്മം തദ്ദേശ സ്വയംഭരണ എക്സ്സൈസ് പാർലമെന്ററികാര്യ വകുപ്പ് മന്ത്രിയും സരസ് സംഘാടക സമിതി ചെയർമാനുമായ എം. ബി രാജേഷ് നിർവഹിച്ചു. ഒരുലക്ഷത്തോളം ചതുരശ്ര അടിയുള്ള, പൂര്‍ണ്ണമായും എയര്‍ കണ്ടീഷന്‍ ചെയ്ത പവലിയനാണ് സരസ് മേളയ്ക്കായി തയാറാക്കുന്നത്. തൃത്താല ചാലിശ്ശേരിയിൽ കുടുംബശ്രീ സംഘടിപ്പിക്കുന്ന മേളയിൽ പ്രധാന വേദിയും 350 ഉത്പന്ന വിപണന സ്റ്റാളുകളും 30 ഫുഡ് സ്റ്റാളുകളുമാണ് ഒരുക്കുന്നത്.  

 

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ സംരംഭകരുടെ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളും തനത് ഭക്ഷ്യ വിഭവങ്ങളും ലഭ്യമാക്കുന്ന മേളയില്‍ എല്ലാദിവസവും കലാസാംസ്‌ക്കാരിക പരിപാടികളും അരങ്ങേറും. മേളയിലേക്ക് പ്രവേശനം സൗജന്യമാണ്. ജനുവരി രണ്ട് മുതല്‍ 11 വരെയാണ് മേള. ജനുവരി രണ്ടിന് വന്‍ ജന പങ്കാളിത്തത്തോടെ വിളംബരഘോഷയാത്രയും സംഘടിപ്പിക്കും.

 

 മുലയംപറമ്പ് മൈതാനിയിൽ സംഘടിപ്പിച്ച പന്തല്‍ കാല്‍നാട്ടല്‍ പരിപാടിയിൽ മുൻ എംഎൽഎ ടി. പി കുഞ്ഞുണ്ണി

അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി. ഉണ്ണികൃഷ്ണൻ, സി ഡി എസ് ചെയർപേഴ്സൺ ലത സുഗുണൻ, പി.പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ സൈതലവി , സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാർ,

വിവിധ സബ്കമ്മിറ്റി ചെയര്‍മാന്മാര്‍, കണ്‍വീനര്‍മാര്‍, അംഗങ്ങള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post