വെളിയങ്കോട്: എംടിഎം കോളേജ് ടൂറിസം ക്ലബിന്റെ ഉദ്‌ഘാടനത്തോടനുബന്ധിച്ച് വിദ്യാർഥികൾ നിർമ്മിച്ച പതിനാല് അടി കേക്ക് മുറിച്ച് ആഘോഷിച്ചു. വെത്യസ്തമായ അനിഭവങ്ങൾ പങ്കിട്ടു കൊണ്ട് കോളേജിലെ മുഴുവൻ വിദ്യാർത്ഥികൾക്കും കേക്കുകൾ നൽകി. ബിബിഎ ഒന്നാം വർഷം വിദ്യാർത്ഥിനി എം.ഫാത്തിമ സനയുടെ നേതൃത്വത്തിലാണ് കേക്ക് നിർമ്മിച്ചത്. ആഘോഷച്ചടങ് പ്രിൻസിപ്പൽ അബ്ദുൽ കരീം കേക്ക് മുറിച്ച് ഉദ്‌ഘാടനം ചെയ്തു.
പതിനാലടി നീളത്തിലും ഒന്നരയടി വീതിയിലുമാണ് വിദ്യാർഥികൾ അവിടെ വെച്ചു തന്നെ കേക്ക് തയ്യാറാക്കിയത്.
മാനേജ്‌മെന്റ് സ്റ്റഡീസ് മേധാവിയും ടൂറിസം ക്ലബ്ബ് കോർഡിനേറ്ററുമായ സതീഷ്‌കുമാർ അധ്യക്ഷനായിരുന്നു അസ്സി പ്രൊഫസർ എൻപി ആഷിഖ് ടൂറിസം ക്ലബ്ബ് പ്രസിഡന്റ് മുഹമ്മദ് സിനാൻ നന്ദിയും പറഞ്ഞു


